Latest NewsNewsInternational

ബംഗ്ലാദേശിലും സാമ്പത്തിക പ്രതിസന്ധി കനക്കുന്നു: സർക്കാരിനെതിരെ തെരുവിലിറങ്ങി സമരം ചെയ്ത് പൊതുജനം

ധാക്ക: ബംഗ്ലാദേശിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ ഷെയ്ഖ് ഹസീന സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് പൊതുജനം. ഷെയ്ഖ് ഹസീന രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് ജനങ്ങൾ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടത്തുന്നത്. പ്രതിപക്ഷ കക്ഷികളും ഹസീനയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: മലപ്പുറം പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു; 55 വിദ്യാർത്ഥികൾ നിരീക്ഷണത്തില്‍ 

അതേസമയം, 470 കോടി ഡോളറിന്റെ സാമ്പത്തിക സഹായം ഐഎംഎഫ് ബംഗ്ലാദേശിന് അനുവദിച്ചിരുന്നു. ഈ സഹായത്തിലൂടെ തത്ക്കാലം പിടിച്ചുനിൽക്കാമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇന്ധന ഇറക്കുമതിയ്ക്ക് ഉൾപ്പെടെ പണമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.

പാകിസ്ഥാനിലും സാമ്പത്തിക പ്രതിസന്ധി കനക്കുകയാണ്. പാകിസ്ഥാനിൽ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്. പാക് രൂപയുടെ മൂല്യവും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാണ്.

Read Also: സംസ്ഥാനത്ത് ഇനി ഹര്‍ത്താല്‍ നടത്തില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനം, ഇനി തീപാറും പോരാട്ടം, പ്രഖ്യാപനവുമായി കെ.സുധാകരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button