വിഴിഞ്ഞം: വിദേശ വനിതയ്ക്കു നേരെ നടന്ന പീഡനശ്രമത്തിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ. അടിമലത്തുറ സ്വദേശി സിൽവ(35)നെയാണ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചൊവ്വര അടിമലത്തുറയിൽ 31-ന് ആണ് സംഭവം നടന്നത്. വിദേശവനിത റിസോർട്ട് അധികൃതർക്കു നൽകിയ പരാതിയെ തുടർന്ന്, റിസോർട്ട് മാനേജരും ഷെഫും വെവ്വേറെ പരാതികൾ വിഴിഞ്ഞം പൊലീസിന് നൽകി. സംഭവ ദിവസം ടാക്സി ഡ്രൈവർ ഉൾപ്പെട്ട അഞ്ചംഗ സംഘം വനിതയെ പിന്തുടർന്ന് പാതയുടെ ഇരുട്ടുള്ള ഭാഗത്ത് വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച് എന്നാണ് പരാതി.
Read Also : രാജ്യത്ത് ഏറ്റവും കൂടുതൽ ആദായനികുതി നൽകുന്ന നികുതിദായകർ ആരെന്ന് അറിയാം, വിശദാംശങ്ങൾ ഇങ്ങനെ
പരാതിയുടെ അടിസ്ഥാനതതിൽ അറസ്റ്റ് ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കൂട്ടു പ്രതികളായ മറ്റു നാല് പേരെ പിടികൂടിയിട്ടില്ല. എന്നാൽ, ശാരീരിക ഉപദ്രവം ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Post Your Comments