നെടുമങ്ങാട്: കുടുംബ കോടതിയിൽ നിന്നു പുറത്തിറങ്ങിയ യുവതിയെ ആക്രമിച്ച ഭർത്താവ് പൊലീസ് പിടിയിൽ. കല്ലറ കുറുമ്പയം കഴുകൻ പച്ച വി.സി. ഭവനിൽ രഞ്ജിത്ത് (35) ആണ് അറസ്റ്റിലായത്.
Read Also : ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ടു : ആസാം സ്വദേശിക്ക് ദാരുണാന്ത്യം
കല്ലറ സ്വദേശിയായ യുവതിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. നെടുമങ്ങാട് കുടുംബ കോടതിയിൽ നിന്ന് വിചാരണ കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് സംഭവം. ഇരുവരും തമ്മിൽ വേർപിരിഞ്ഞ കേസിന്റെ വിചാരണയ്ക്കാണ് ഇവർ കോടതിയിൽ എത്തിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പൊതുസ്ഥലത്തു സ്ത്രീത്വത്തെ അപമാനിക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് നെടുമങ്ങാട് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments