KottayamLatest NewsKeralaNattuvarthaNews

നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി : യുവാവിനെ കാ​പ്പ ചു​മ​ത്തി ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി

ആ​ര്‍പ്പൂ​ക്ക​ര വെ​ട്ടൂ​ര്‍ ക​വ​ല ഭാ​ഗ​ത്ത് ചി​റ​ക്ക​ല്‍ താ​ഴെ കെ​ന്‍സ് സാ​ബു(29)നെ​യാ​ണ് കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ അ​ട​ച്ച​ത്

കോ​ട്ട​യം: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യായ യുവാവിനെ കാ​പ്പ ചു​മ​ത്തി ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി. ആ​ര്‍പ്പൂ​ക്ക​ര വെ​ട്ടൂ​ര്‍ ക​വ​ല ഭാ​ഗ​ത്ത് ചി​റ​ക്ക​ല്‍ താ​ഴെ കെ​ന്‍സ് സാ​ബു(29)നെ​യാ​ണ് കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ അ​ട​ച്ച​ത്.

Read Also : മതം മാറിയിട്ടും എന്റെ ജീവിതം ഇങ്ങനെയായല്ലോ, നെഞ്ചത്തടിച്ച് രാഖി: ഭർത്താവ് ആദിൽ ഖാന് മറ്റൊരു ബന്ധമെന്ന് ആരോപണം

ഇ​യാ​ള്‍ ക​ഴി​ഞ്ഞ കു​റെ വ​ര്‍ഷ​ങ്ങ​ളാ​യി ഗാ​ന്ധി​ന​ഗ​ര്‍, ഏ​റ്റു​മാ​നൂ​ര്‍ കോ​ട്ട​യം വെ​സ്റ്റ്, ത​ല​യോ​ല​പ്പ​റ​മ്പ്, കു​റ​വി​ല​ങ്ങാ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​ല​പാ​ത​ക​ശ്ര​മം, മോ​ഷ​ണം, ക​വ​ര്‍ച്ച, മ​യ​ക്കു​മ​രു​ന്ന് വി​ല്‍പ്പ​ന അ​ടി​പി​ടി തു​ട​ങ്ങി​യ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. ജി​ല്ലാ പൊ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍ത്തി​ക്കി​ന്‍റെ റി​പ്പോ​ര്‍ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ത​ല​യോ​ല​പ്പ​റ​മ്പി​ല്‍ 92 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ല്‍ ജി​ല്ലാ ജ​യി​ലി​ല്‍ റി​മാ​ന്‍ഡി​ല്‍ ക​ഴി​ഞ്ഞു വ​ര​വെ​യാ​ണ് ഇയാളെ കാ​പ്പ നി​യ​മ​പ്ര​കാ​രം വി​യൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ല്‍ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ അ​ട​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button