Latest NewsNews

അനധികൃത മരുന്ന് കടത്ത്; ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ 86.40 ലക്ഷം രൂപയുടെ മരുന്ന് ശേഖരവുമായി വിദേശികൾ പിടിയിൽ

ന്യൂഡൽഹി: അനധികൃതമായി മരുന്നുകടത്താൻ ശ്രമിച്ച രണ്ട് വിദേശികൾ അറസ്റ്റിൽ. 86 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകളുമായി രണ്ട് കംബോഡിയൻ പൗരന്മാരാണ് പിടയിലായത്. ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. തായ് എയർലൈൻസ് വഴി ബാങ്കോക്കിലേക്ക് കടക്കാൻ ശ്രമിച്ച സോംഗ് മെൻഗൂർ, ഡൗർ സാവുത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

എക്‌സ്-ബിസ് മെഷീൻ വഴി ഇരുവരുടെയും ബാഗുകളും ലഗേജുകളും പരിശോധിക്കുന്നതിനിടയിലാണ് സംശയാസ്പദമായ ചിത്രങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിശദമായി പരിശോധിക്കവേയാണ് മരുന്ന് ശേഖരം കണ്ടെത്തിയത്.

കണ്ടെടുത്ത മരുന്നുകൾക്ക് വിപണിയിൽ ഏകദേശം 86.40 ലക്ഷം രൂപ വിലമതിക്കുമെന്നാണ് വിലയിരുത്തൽ. രേഖകള്‍ ഇല്ലാതെയാണ് പ്രതികൾ മരുന്ന് കടത്തിയതെന്ന് തെളിഞ്ഞതോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button