തിരുവനന്തപുരം: കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇത്തവണയും സംസ്ഥാന ബജറ്റ് പേപ്പർ രഹിതമായിരിക്കും. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരണം. സംസ്ഥാനത്ത് ധന പ്രതിസന്ധി തുടർന്നേക്കുമെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്ന സാഹചര്യത്തിൽ ഇത് മറികടക്കാൻ എന്തെല്ലാം നിർദ്ദേശങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.
കടലാസുരഹിത ബജറ്റ് ആയതിനാൽ തന്നെ ബജറ്റ് വിവരങ്ങളും രേഖകളും ലഭ്യമാക്കാനായി മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചിച്ചിട്ടുണ്ട് സംസ്ഥാന സർക്കാർ.
ബജറ്റ് വായനക്കായി ‘കേരള ബജറ്റ്’ എന്ന ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത് എൻ.ഐ.സി.യുടെ സഹായത്തോടെയാണ്. ബജറ്റ് അവതരണത്തിനുശേഷം മുഴുവൻ ബജറ്റ് രേഖകളും www.budget.kerala.gov.in എന്ന ലിങ്ക് മുഖേനയും ’kerala budget’ എന്ന ആപ്പിലും ലഭ്യമാവും.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ നികുതി വർദ്ധനവ് ഉണ്ടായേക്കും. വിവിധ നികുതികളും ഫീസുകളും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം വരുമാനം കൂട്ടാൻ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്.
Post Your Comments