Latest NewsNewsMobile PhoneTechnology

ടെക്നോ പോപ് 6 പ്രോ: ബഡ്ജറ്റ് റേഞ്ചിലെ ഈ ഹാൻഡ്സെറ്റിനെ കുറിച്ച് കൂടുതൽ അറിയൂ

6.56 ഇഞ്ച് ഡിസ്പ്ലേ പാനലാണ് ഈ ഹാൻഡ്സെറ്റുകൾക്ക് നൽകിയിരിക്കുന്നത്

വളരെ വ്യത്യസ്ഥമായ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന നിർമ്മാതാക്കളാണ് ടെക്നോ. ബഡ്ജറ്റ് സ്വന്തമാക്കാൻ കഴിയുന്ന ഒട്ടനവധി ഹാൻഡ്സെറ്റുകൾ ഇതിനോടകം തന്നെ ടെക്നോ വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്. അടുത്തിടെ ടെക്നോ പുറത്തിറക്കിയ ഏറ്റവും പുതിയ ഹാൻഡ്സെറ്റാണ് ടെക്നോ പോപ് 6 പ്രോ. 6,000 രൂപയ്ക്ക് താഴെ സ്വന്തമാക്കാൻ സാധിക്കുന്ന ടെക്നോ പോപ് 6 പ്രോ സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ അറിയാം.

6.56 ഇഞ്ച് ഡിസ്പ്ലേ പാനലാണ് ഈ ഹാൻഡ്സെറ്റുകൾക്ക് നൽകിയിരിക്കുന്നത്. 720 × 1612 പിക്സൽ റെസലൂഷൻ ലഭ്യമാണ്. മീഡിയടെക് ഹീലിയോ എ22 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഹാൻഡ്സെറ്റുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ബ്ലാക്ക് കളർ വേരിയന്റിൽ മാത്രമാണ് ഇവ വാങ്ങാൻ സാധിക്കുക.

Also Read: ജിയോ എയർ ഫൈബർ: ഉടൻ വിപണിയിലേക്ക്, കിടിലൻ ഫീച്ചറുകൾ ഇവയാണ്

8 മെഗാപിക്സൽ റിയൽ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫും ടൈപ്പ്- സി ചാർജിംഗ് പോർട്ടുമാണ് നൽകിയിട്ടുള്ളത്. 2 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ടെക്നോ പോപ് 6 പ്രോ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 5,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button