Latest NewsNewsIndia

ജനക്ഷേമ പദ്ധതികള്‍ വിവരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: സ്വതന്ത്ര്യത്തിന്റെ അമൃത കാലത്തെ ആദ്യ ബജറ്റെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം ആരംഭിച്ചത്. അടുത്ത 100 വര്‍ഷത്തേയ്ക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റാണ് ഇതെന്നും ഇന്ത്യന്‍ സമ്പദ് രംഗം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

Read Also: ബഡ്ജറ്റ് അവതരണം: നേട്ടത്തോടെ ഓഹരി വിപണികൾ

കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ സര്‍ക്കാര്‍ സംരക്ഷിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. ജനക്ഷേമ പദ്ധതികള്‍ക്ക് തന്നെ എന്നും മുന്‍ഗണന നല്‍കി. ലോകത്ത് ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച നേടി ഇന്ത്യ തിളങ്ങുന്നു. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിനെന്ന് തന്നെയാണ് മുദ്രാവാക്യം. യുവാക്കളുടെയും,സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നല്‍ നല്‍കും. വലിയ അവസരങ്ങളാണ് യുവാക്കള്‍ക്കായി തുറന്നിട്ടിരിക്കുന്നത്. 9.6 കോടി പാചക വാതക കണക്ഷന്‍, 11.7 കോടി ശൗചാലയങ്ങള്‍ ഇതെല്ലാം യാഥാര്‍ത്ഥ്യമാക്കിയെന്നും ബജറ്റ് അവതരണത്തിനിടയില്‍ ധന മന്ത്രി ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button