ബജറ്റ് ദിനത്തിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് ഇന്ത്യൻ ഓഹരി വിപണികൾ. ബോംബെ സൂചിക സെൻസെക്സ് 286 പോയിന്റ് നേട്ടത്തോടെ 59,836.28ലാണ് വ്യാപാരം ആരംഭിച്ചത്. ദേശീയ സൂചിക നിഫ്റ്റി 218.50 പോയിന്റ് നേട്ടത്തോടെയും വ്യാപാരം ആരംഭിച്ചു. 1593 ഓഹരികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങിയപ്പോൾ 382 എണ്ണം തകർച്ച രേഖപ്പെടുത്തി.
110 ഓഹരികൾക്ക് മാറ്റമില്ല. അതേസമയം, രൂപയുടെ മൂല്യവും ഉയർന്നു
യൂണിയൻ ബജറ്റ് അവതരണത്തിന് മുന്നോടിയായി ബുധനാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 12 പൈസ ഉയർന്ന് 81.76 എന്ന നിലയിലെത്തി.
Post Your Comments