ബജറ്റ് ദിനമായ ഇന്ന് ഓഹരി വിപണിയിൽ സമ്മിശ്ര പ്രകടനം കാഴ്ചവച്ച് ആഭ്യന്തര സൂചികകൾ. സെൻസെക്സ് 158.18 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,708.08 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി 45.90 പോയിന്റ് ഇടിഞ്ഞ് 17,616.30- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് വിപണിയിൽ 1,214 ഓഹരികൾ ഉയർന്നും, 2,193 ഓഹരികൾ ഇടിഞ്ഞും, 106 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.
ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റാ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ്, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ബജാജ് ഫിൻസർവ് എന്നിവയുടെ ഓഹരികൾ നേരിയ തോതിൽ നിറം മങ്ങി. ഇന്ന് ബിഎസ്ഇ മിഡ്ക്യാപ് സൂചികയും, സ്മോൾക്യാപ് സൂചികയും 1 ശതമാനം വീതം ഇടിഞ്ഞു.
Also Read: ഷാരോൺ വധക്കേസ്: മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം
Post Your Comments