KottayamKeralaNattuvarthaLatest NewsNews

മാ​​​ന​​​സി​​​ക വൈ​​​ക​​​ല്യ​​​മു​​​ള്ള പ​​​ത്തു വ​​​യ​​​സു​​​കാ​​​രി​​​യെ പീഡിപ്പിച്ചു:പ്രതിക്ക് 20 വർഷം തടവും പിഴയും‌

പു​​​തു​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി​​​യും പാമ്പാ​​​ടി​​യി​​ൽ വാ​​​ട​​​ക​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്ന സി.​​​എ​​​ൻ. ബാ​​​ബു(53)വി​​​നെ​​​യാ​​​ണ് കോടതി ശിക്ഷിച്ചത്

കോ​​​ട്ട​​​യം: മാ​​​ന​​​സി​​​ക വൈ​​​ക​​​ല്യ​​​മു​​​ള്ള പ​​​ത്തു വ​​​യ​​​സു​​​കാ​​​രി​​​യെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ൽ പി​​​താ​​​വി​​​ന്‍റെ സു​​​ഹൃ​​​ത്താ​​​യ അ​​​യ​​​ൽ​​​വാ​​​സി​​​ക്ക് 20 വ​​​ർ​​​ഷം ക​​​ഠി​​​ന​​ത​​​ട​​​വും ര​​​ണ്ടു ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും ശിക്ഷ വിധിച്ച് കോടതി. പു​​​തു​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി​​​യും പാമ്പാ​​​ടി​​യി​​ൽ വാ​​​ട​​​ക​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്ന സി.​​​എ​​​ൻ. ബാ​​​ബു(53)വി​​​നെ​​​യാ​​​ണ് കോടതി ശിക്ഷിച്ചത്. അ​​​ഡീ​​​ഷ​​​ണ​​​ൽ ജി​​​ല്ലാ കോ​​​ട​​​തി ഒ​​​ന്ന് (പോ​​​ക്സോ) കെ.​​​എ​​​ൻ. സു​​​ജി​​​ത്ത് ആണ് ശി​​​ക്ഷ വിധി​​​ച്ച​​​ത്. പി​​​ഴ അ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ര​​​ണ്ടു വ​​​ർ​​​ഷം​​കൂ​​​ടി ത​​​ട​​​വ് അ​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി വ​​​രുമെന്നും കോടതി ഉത്തരവിൽ പറയുന്നു.

2017 ഫെ​​​ബ്രു​​​വ​​​രി നാ​​​ലി​​​നാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. പി​​​താ​​​വി​​​ന്‍റെ സു​​​ഹൃ​​​ത്താ​​​യ പ്ര​​​തി നി​​​ര​​​ന്ത​​​രം വീ​​​ട്ടി​​​ൽ എ​​​ത്തി​​​യി​​​രു​​​ന്നു. സം​​​ഭ​​​വദി​​​വ​​​സം വീ​​​ട്ടി​​​ലെ​​​ത്തി​​​യ പ്ര​​​തി, കു​​​ട്ടി​​​ക്ക് മി​​​ഠാ​​​യി വാ​​​ങ്ങി ന​​​ൽ​​​കാ​​​മെ​​​ന്നു പറഞ്ഞ് സ​​​മീ​​​പ​​​ത്തെ ക​​​ട​​​യി​​​ലേ​​​ക്കു വി​​​ളി​​​ച്ചു​​​കൊ​​​ണ്ടു പോ​​​കു​​​ക​​​യും റ​​​ബ​​​ർത്തോ​​​ട്ട​​​ത്തി​​​ൽ​​വ​​ച്ച് പീഡിപ്പിക്കുകയുമായിരുന്നു.

Read Also : വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ടൂറിസ്റ്റ് ടാക്സി ഡ്രൈവർക്ക് നേരെ ആക്രമണം : ഓട്ടോ ഡ്രൈവർക്കെതിരെ കേസ്

സ​​​ന്ധ്യ ക​​​ഴി​​​ഞ്ഞി​​​ട്ടും കു​​​ട്ടി​​​യെ കാ​​​ണാ​​​തായ​​​തോ​​​ടെ മാ​​​താ​​​വ് പി​​​ന്നാ​​​ലെ തി​​​ര​​​ക്കിയിറങ്ങി. ഇ​​​വ​​​ർ ന​​​ട​​​ന്നു വ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് പ്ര​​​ദേ​​​ശ​​​ത്തെ റ​​​ബ​​​ർത്തോ​​​ട്ട​​​ത്തി​​​ൽ​​​ നി​​​ന്നു പ്ര​​​തി കു​​​ട്ടി​​​യു​​​മാ​​​യി ക​​​യ​​​റി​​വ​​​രു​​​ന്ന​​​ത് ക​​​ണ്ട​​​ത്.

തുടർന്ന്, വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷം മാ​​​താ​​​വ് കു​​​ട്ടി​​​യോ​​​ട് കാ​​​ര്യ​​​ങ്ങ​​​ൾ തി​​​ര​​​ക്കി​​​യ​​​പ്പോ​​​ഴാ​​​ണു പീ​​​ഡ​​​ന വി​​​വ​​​രം പു​​​റ​​​ത്ത​​​റി​​​ഞ്ഞ​​​ത്. മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button