IdukkiLatest NewsKeralaNattuvarthaNews

ഭാര്യയെയും മകളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം : ഭർത്താവ് അറസ്റ്റിൽ

പണിക്കൻകുടി കുരിശിങ്കൽ സ്വദേശി സാബു (56) ആണ് അറസ്റ്റിലായത്

ഇടുക്കി: അടിമാലിയിൽ ഭാര്യയേയും കോളേജ് വിദ്യാർത്ഥിയായ മകളേയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. പണിക്കൻകുടി കുരിശിങ്കൽ സ്വദേശി സാബു (56) ആണ് അറസ്റ്റിലായത്. ഗുരുതരമായി പൊള്ളലേറ്റ സാബുവിന്റെ ഭാര്യ ലിസ്സി (50), മകൾ ആഷ്ലി (21) എന്നിവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Read Also : ബജറ്റ് 2023: രാജ്യത്ത് ഉന്നത നിലവാരത്തിലുള്ള വിത്തുകൾ എത്തിക്കും, കൃഷിക്കായി ഡിജിറ്റൽ പ്ലാറ്റ്‌ഫോം

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയിലെത്തിയ സാബു ഭാര്യ ലിസിയുമായി വഴക്കിടുകയും തുടർന്ന് ഭാര്യയ്ക്കും മകൾക്കും നേരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ശരീരത്തിൽ തീ പടർന്നതോടെ ഇരുവരും നിലവിളിച്ചു. തുടർന്ന്, നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.

നിരവധി കേസുകളിൽ പ്രതിയായ സാബു നേരത്തെ ഒരു വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മകൻ കുറച്ച് നാളുകൾക്ക് മുൻപ് ആത്മഹത്യ ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button