തിരുവനന്തപുരം: സുഹൃത്തിനെ മർദ്ദിക്കുമ്പോൾ പിടിച്ചു മാറ്റിയില്ലെന്ന വിരോധത്തിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൈക്കാട് രാജാജി നഗർ സ്വദേശി ഷൈജുവിനെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്.
2010 ഒക്ടോബർ 15-ന് ആണ് കേസിനാസ്പദമായ സംഭവം. തന്റെ സഹൃത്തിനെ ചിലർ മർദ്ദിക്കുന്നത് കണ്ടിട്ടും പിടിച്ചുമാറ്റിയില്ലെന്നാരോപിച്ച് പ്രതി അരുണിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ക്രിക്കറ്റ് കളിച്ചുകൊണ്ടുനിന്ന അരുണിനെ പ്രതി സഹോദരിയുടെ വീട്ടിൽ നിന്നു കത്തി എടുത്തുകൊണ്ടുവന്ന് കുത്തിക്കൊലപ്പെടുത്തുകായിരുന്നെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കൊല്ലപ്പെട്ട അരുണിന്റെ ആന്തരിക അവയവങ്ങൾക്ക് ഗുരുതര പരിക്ക് പറ്റുകയും ചെയ്തു.
2010 ജൂലൈ 27-ന് കന്റോൺമെന്റ് പൊലീസ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
Post Your Comments