അഗർത്തല: കോണ്‍ഗ്രസിനും സിപിഐഎമ്മിനുമെതിരെ പരിഹാസവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ‘വികസനത്തില്‍ മാത്രമാണ് ബിജെപിയുടെ ശ്രദ്ധ. ഡൊണേഷന്‍ കാര്‍ഡും അക്രമവും ഞങ്ങളുടെ രീതിയല്ല. രാജ്യത്ത് കോണ്‍ഗ്രസ് വട്ടപൂജ്യമായിരിക്കുകയാണ് . അതുപോലെ തന്നെ വട്ടപൂജ്യമാണ് സിപിഎം. പൂജ്യങ്ങള്‍ തമ്മില്‍ കൂട്ടിയാല്‍ പൂജ്യമായിരിക്കും ഫലം”, ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
ത്രിപുരയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം തിങ്കളാഴ്ചയാണ്. ഫെബ്രുവരി 16നാണ് തെരഞ്ഞെടുപ്പ്. വരാനിരിക്കുന്ന ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ത്രിപുര മുഖ്യമന്ത്രി മണിക് സാഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ചടങ്ങിനിടെയായിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മയുടെ വിമര്‍ശനം. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ഭട്ടാചാര്‍ജിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സാഹയോടൊപ്പം എത്തിയിരുന്നു. ബാണമലിപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് രാജീവ് ഇത്തവണ ജനവിധി തേടുന്നത്.
Post Your Comments