Latest NewsNewsSaudi ArabiaInternationalGulf

സ്ഥാപകദിനാചരണം: പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സൗദി

റിയാദ്: സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. ഈ മാസം 22, 23 (ബുധൻ, വ്യാഴം) തീയതികളിൽ സൗദി സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി.

Read Also: വിവാഹം ഉൾപ്പെടെയുള്ള വിഷയങ്ങൾ: മുസ്ലിം ഇതര വിഭാഗങ്ങൾക്കായി പുതിയ വ്യക്തിനിയമം ഇനി യുഎഇയിലെ എല്ലാ എമിറ്റേറുകളിലും

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും 22 ന് പൊതു അവധിയായിരിക്കും. സ്ഥാപക ദിനമായ ഫെബ്രുവരി 22ന് ശേഷമുള്ള വ്യാഴാഴ്ച സിവിൽ സർവീസിലെ ഹ്യൂമൻ റിസോഴ്സ് എക്സിക്യൂട്ടീവ് റെഗുലേഷൻസിന് കീഴിൽ ജോലി ചെയ്യുന്നവർക്കും അവധിയായിരിക്കും.

ഫെബ്രുവരി 22, 23 തീയതികളിൽ അവധിയുള്ള സ്ഥാപനങ്ങൾക്ക് അടുത്ത ദിവസമായ വെള്ളി, ശനി ദിവസങ്ങൾ വാരാന്ത്യ അവധിയായതിനാൽ നാലു ദിവസം അവധി ലഭിക്കുന്നതാണ്.

Read Also: സ്‌പെഷ്യല്‍ മാര്യേജ് ആക്ടില്‍ 30 ദിവസത്തെ നോട്ടീസ് കാലാവധി വേണോ?: നിയമ നിര്‍മ്മാതാക്കള്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button