നേമം: വീടിനോടു ചേർന്നു കഞ്ചാവു ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. മച്ചേൽ അയ്യംപുറം ഷിജി ഭവനിൽ പ്രകാശ്(35)ആണ് അറസ്റ്റിലായത്. നരുവാമൂട് പൊലീസും റൂറൽ ഡാൻസാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിൽ ആണ് ഇയാൾ പിടിയിലായത്.
Read Also : സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ
കാട്ടാക്കട ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിൽ നരുവാമൂട് സിഐ ധനപാലൻ, എസ്ഐ വിൻസെന്റ്, ഗ്രേഡ് എസ്ഐ പുഷ്പാംഗദൻ ആശാരി, എഎസ്ഐ രാജേഷ്കുമാർ, എസ്സിപിഒ കൃഷ്ണകുമാർ, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Leave a Comment