Latest NewsKeralaNews

സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി ദീർഘിപ്പിച്ചു: ഉത്തരവ് പുറപ്പെടുവിച്ച് ഗതാഗതമന്ത്രി

തിരുവനന്തപുരം: സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി ദീർഘിപ്പിച്ചു. മെയ് 31 വരെയാണ് സ്‌കൂൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന്റെ കാലാവധി ദീർഘിപ്പിച്ചത്. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Read Also: എന്റെ പൊന്നു ചേച്ചി സൂക്ഷിച്ചു നടക്കണ്ടേ, ഹര്‍ത്താല്‍ നടത്തും: സണ്ണി ലിയോണിയുടെ മുറിവ് കണ്ട് ഹൃദയം തകര്‍ന്ന് മലയാളികള്‍

കോവിഡ് പശ്ചാത്തലത്തിൽ സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് നേരത്തെ നീട്ടി നൽകിയ കാലാവധി അവസാനിക്കുകയാണ്. അദ്ധ്യയന വർഷത്തിനിടെ ഫിറ്റ്നസിനായി വാഹന റിപ്പയറിങ്ങിന് കൂടുതൽ സമയമെടുക്കുന്നത് വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് സാവകാശം വേണമെന്ന വിവിധ സ്‌കൂളുകളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. മധ്യ വേനലവധിക്കാലത്ത് ഏപ്രിൽ-മെയ് മാസങ്ങളിൽ പെയിന്റിംഗ് ഉൾപ്പെടെയുള്ള അറ്റപ്പണികൾക്ക് കൂടുതൽ സമയം ലഭിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ആന്റണി രാജു വിശദമാക്കി.

Read Also: ‘മലയാളത്തിൻ്റെ കാന്താരയെന്ന് പറഞ്ഞപ്പോൾ കൊഞ്ഞനം കുത്തിയ മരവാഴകളുടെ നെഞ്ചത്ത് സമർപ്പിക്കുന്നു ഈ ചരിത്രം’: അഞ്‍ജു പാർവതി

shortlink

Related Articles

Post Your Comments

Related Articles


Back to top button