കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’ നൂറ് കോടി ക്ലബ്ബിൽ കയറിയതിന്റെ സന്തോഷത്തിലാണ് സിനിമയുടെ അണിയറ പ്രവർത്തകർ. വേൾഡ് വൈഡ് കളക്ഷനിലാണ് ചിത്രം നൂറുകോടി നേടിയത്. ഉണ്ണി മുകുന്ദൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ വാർത്ത പുറത്തുവിട്ടത്. സിനിമയെ ഡീഗ്രേഡ് ചെയ്തവർക്ക് കിട്ടിയ തിരിച്ചടിയാണിതെന്നാണ് ആരാധകർ പറയുന്നത്. സിനിമയുടെ വിജയത്തെ പ്രശംസിച്ച് അഞ്‍ജു പാർവതി പ്രഭീഷ്.
എല്ലാ വിധ ഡീഗ്രേഡിങ്ങിനെയും മറി കടന്ന്, എല്ലാത്തരം അപഹാസങ്ങളെയും അതിജീവിച്ച്, നട്ടാൽ കുരുക്കാത്ത നുണയിടങ്ങളെ കടന്ന്, വിവാദങ്ങളെയും അജണ്ടകളെയും വെല്ലുവിളിച്ച് ആണ് സിനിമ നൂറ് കോടി ക്ലബ്ബിൽ കയറിയതെന്ന് അഞ്‍ജു പാർവതി വ്യക്തമാക്കുന്നു. മലയാളത്തിൻ്റെ കാന്താരയെന്ന് പറഞ്ഞപ്പോൾ തന്നെ നോക്കി കൊഞ്ഞനം കുത്തിയ മരവാഴകളുടെ നെഞ്ചത്ത് സമർപ്പിക്കുകയാണ് താൻ ഈ സിനിമയുടെ വിജയമെന്നും അഞ്‍ജു ഫേസ്‌ബുക്കിൽ കുറിച്ചു.
അഞ്‍ജു പാർവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
എല്ലാ വിധ ഡീഗ്രേഡിങ്ങിനെയും മറി കടന്ന്, എല്ലാത്തരം അപഹാസങ്ങളെയും അതിജീവിച്ച്, നട്ടാൽ കുരുക്കാത്ത നുണയിടങ്ങളെ കടന്ന്, വിവാദങ്ങളെയും അജണ്ടകളെയും വെല്ലുവിളിച്ച് ” ഉണ്ണി “യുടെ മാളികപ്പുറം നൂറ് കോടി ക്ലബ്ബിലെത്തി കേട്ടോ! മൂന്ന് കോടി ബജറ്റിലെടുത്ത ഒരു കൊച്ചു ചിത്രത്തിൻ്റെ ജൈത്രയാത്ര സംഭവബഹുലം. മലയാളത്തിൻ്റെ കാന്താരയെന്ന് പറഞ്ഞപ്പോൾ എന്നെ നോക്കി കൊഞ്ഞനം കുത്തിയ മരവാഴകളുടെ നെഞ്ചത്ത് സമർപ്പിക്കുന്നു ഈ വിജയചരിത്രം.
Post Your Comments