KeralaCinemaMollywoodLatest NewsNewsEntertainmentMovie Gossips

‘ഉണ്ണി മുകുന്ദനെ കൂവാൻ ആളെ വിട്ടു’: അഖിൽ മാരാരുടെ ആരോപണങ്ങൾക്ക് മറുപടിയുമായി റോബിൻ രാധാകൃഷ്ണൻ

കൊച്ചി: മാളികപ്പുറം സിനിമയുടെ റിവ്യൂ സംബന്ധിച്ച് നടൻ ഉണ്ണി മുകുന്ദനും യൂട്യൂബ് വ്‌ലോഗറും തമ്മിലുണ്ടായ വാദപ്രതിവാദങ്ങൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. തുടർന്ന്, ഉണ്ണി മുകുന്ദനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്ത് വന്നു. ഇതിന് പിന്നാലെ, ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനെതിരെ ആരോപണവുമായി സംവിധായകൻ അഖിൽ മാരാർ രംഗത്ത് വന്നത് ശ്രദ്ധ നേടിയിരുന്നു.

കോഴിക്കോട് വെച്ച് നടന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയ്ക്കിടെ നടനെതിരെ കൂവാൻ റോബിൻ ആളെ വിട്ടതായി അഖിൽ ആരോപിച്ചു. ഇതിന് പ്രതിഫലമായി 20,000 രൂപ റോബിൻ കൊടുത്തുവെന്ന് റോബിനൊപ്പമുള്ള ഒരു സിനിമാക്കാരൻ തന്നെ തന്നോട് വെളിപ്പെടുത്തിയെന്നും ഒരു ചാനൽ ചർച്ചയിൽ അഖിൽ വ്യക്തമാക്കി. എന്നാൽ ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ അഖിലിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റോബിൻ.

കാട്ടാന ശല്യം: ആവശ്യമെങ്കിൽ മയക്കുവെടി, കൊല്ലപ്പെട്ട വാച്ചറുടെ മകൾക്ക് സർക്കാർ ജോലി നൽകുമെന്ന് വനംമന്ത്രി

റോബിൻ രാധാകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ;

‘ജനം ടിവിയിൽ ഉണ്ണി മുകുന്ദൻ-സീക്രറ്റ് ഏജന്റ് വിഷയം ചർച്ച ചെയ്യുമ്പോൾ അഖിൽ മാരാർ എന്നൊരാൾ അനാവശ്യമായി എന്നെ വലിച്ചിഴച്ചു. പുള്ളി ആരോപിക്കുന്നത് ബ്രൂസിലി സിനിമാ പ്രമോഷന്റെ ഭാഗമായി ഉണ്ണി മുകുന്ദൻ കാലിക്കറ്റ് വന്നിരുന്നു, അന്ന് തന്റെ ചിത്രത്തിന്റെ പ്രമോഷനും ഉണ്ടായിരുന്നു, ആ സമയത്ത് ഞാൻ 20,000 രൂപ കൊടുത്ത് ഉണ്ണിയെ കൂവിച്ചെന്നാണ്. എന്റെ കൂടെ ഉണ്ടായിരുന്ന സിനിമിയിൽ നിന്നുള്ള വ്യക്തിയാണ് അദ്ദേഹത്തോട് ഇത് പറഞ്ഞതെന്നാണ് അഖിൽ പറയുന്നത്.

ആരാണ് ആ വ്യക്തി? എന്തിനാണ് പേര് മറക്കുന്നത്. ചങ്കൂറ്റത്തോട് പറ സിനിമയിലുള്ള വ്യക്തിയുടെ പേര്. രണ്ടാമത്തെ കാര്യം മെയിൻ സ്ട്രീം ചാനലിൽ വന്നിരുന്ന് എന്നെ അലറൽ വീരൻ എന്നൊക്കെ പറയേണ്ട കാര്യമുണ്ടോ മിസ്റ്റർ അഖിൽ മാരാർ. അത് തെറ്റല്ലേ, നിങ്ങൾക്ക് നിങ്ങളുടെ കാര്യം പറഞ്ഞ് പോയാൽ പോരെ? മാത്രമല്ല നിങ്ങൾ പറയുന്നത് സീക്രട്ട് ഏജന്റും ഞാനുമായി വലിയ അടുപ്പമാണ്, ഞങ്ങളുടെ അജണ്ട ഉണ്ണി മുകുന്ദനെ തകർക്കുകയെന്നുള്ളതാണെന്നുമാണ്.

വഴിയില്‍ കാണുന്നവരെല്ലാം ശങ്കര്‍ മോഹന്റെ ഭാര്യയെപ്പറ്റി മോശം പറയുന്നു, അതിന്റെ സത്യാവസ്ഥ ആരെങ്കിലും അന്വേഷിച്ചോ?അടൂര്‍

എന്തുവാണ് നിങ്ങളുടെ പ്രശ്നം. ഞാൻ ഒരു സിനിമാ മോഹിയാണ്. ആദ്യമേ കയറി ഞാൻ സിനിമയെ തകർക്കുമെന്നൊക്കെ എന്തിനാടെ പറയുന്നത്. ഇതിൽ നിങ്ങളുടെ അജണ്ട എന്താണ്. നിങ്ങൾ എന്തിനാണ് എന്നെ തകർക്കാൻ ശ്രമിക്കുന്നത്. അഖിൽ മാരാറേ എനിക്ക് ഒരു പേരുണ്ട്. ഞാൻ വന്ന് നിങ്ങളെ ഡാഷ് മോൻ എന്നൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയുന്നതൊക്കെ തെറ്റായിട്ടുള്ള കാര്യമാണ്. അലറൽ വീരൻ എന്നൊക്കെ വിളിച്ച് ഒരാളെ വ്യക്തിഹത്യ ചെയ്യുകയാണ്. അതിന് താങ്കൾ മാപ്പ് പറയണം.

വ്യക്തിഹത്യ ചെയ്യുന്നതൊന്നും കേട്ട് കൊണ്ടിരിക്കാൻ പറ്റില്ല. എനിക്ക് തള്ളക്കും തന്തക്കും വിളിക്കാൻ അറിയാത്തോണ്ടല്ല, പക്ഷേ ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമിൽ സംസാരിക്കുമ്പോ അങ്ങനെയൊന്നും പറയാൻ പാടില്ല. ആദ്യം എന്നെ അലറൽ വീരൻ എന്ന് വിളിച്ചതിൽ സോറി പറയണം. രണ്ടാമത് ഞാൻ പണം കൊടുത്തു എന്ന് പറയുന്ന സിനിമയിലെ വ്യക്തിയുടെ പേരും കൂടി പറയണം. അങ്ങനെയാണ് ചങ്കൂറ്റമുള്ള ആണുങ്ങൾ. നാണമുണ്ടോടോ നിനക്ക്, നിനക്ക് ഇതിനൊക്കെ പറയേണ്ട ആവശ്യമെന്താണ്’.

തൃശൂരില്‍ ഏകീകൃത ഉത്സവം; മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ ആലോചനാ യോഗം ചേര്‍ന്നു

ഉണ്ണിയും സീക്രട്ട് ഏജന്റും പരസ്പരം വിളിച്ച് മാപ്പ് പറയുകയൊക്കെ ചെയ്തു, ഈ മെയിൻസ്ട്രീം ചാനലുകൾ ഒക്കെ ഇതൊക്കെ എടുത്ത് ചർച്ച ചെയ്യുന്നത് എന്തിനാണ്. അഖിൽ മാരാരേ, ദേഷ്യമൊക്കെ ഉണ്ട്. എന്തിനാണ് ഞാൻ ഉണ്ണി മുകുന്ദനെ തകർക്കാനാണ്, മലയാള സിനിമയെ തകർക്കാനാണ് എന്നൊക്കെ പറയുന്നത്. നല്ല കുട്ടിയല്ലേ, നല്ല കുട്ടിയായിട്ട് അഖിൽ മാരാർ ഇരിക്ക്. ഇപ്പോ പ്രതികരിക്കാൻ തോന്നിയത് കൊണ്ടാണ് പ്രതികരിക്കുന്നത്. അഖിൽ മാരാർ തെറ്റാണ് ചെയ്തത്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button