
വിഴിഞ്ഞം: ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മയെ പിന്തുടർന്ന് അസഭ്യം പറഞ്ഞ് ശല്യം ചെയ്തശേഷം ഒളിവിൽ കഴിഞ്ഞ യുവാവ് അറസ്റ്റിൽ. വെങ്ങാനൂർ നെല്ലിവിള പ്ലാവിള വടക്കരികത്തു വീട്ടിൽ വിഷ്ണു (28) ആണ് അറസ്റ്റിലായത്. വിഴിഞ്ഞം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also : ഒരു ദശാബ്ദത്തിന് ശേഷമുളള പടിയിറക്കം, ഷവോമിയിൽ നിന്നും രാജിവെച്ച് മനു കുമാർ ജെയ്ൻ
ഒരു മാസം മുൻപാണ് കേസിനാസ്പദമായ സംഭവം. ഭർത്താവും കുട്ടിയുമൊത്ത് ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് വീട്ടമ്മയെ പ്രതി പിന്തുടർന്ന് ശല്യം ചെയ്തത്. വെങ്ങാനൂർ പുല്ലാനിമുക്കിൽ ഇയാൾ ബൈക്കിൽ കുടുംബത്തെ പിന്തുടർന്ന് പലതവണ ഇടിപ്പിക്കാൻ ശ്രമിക്കുകയും അശ്ലീല ആംഗ്യങ്ങളും വാക്കുകളും ഉപയോഗിച്ച് ശല്യം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ചോദ്യം ചെയ്ത ഭർത്താവിനെയും ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവ ശേഷം ഒളിവിലായിരുന്ന പ്രതി വീട്ടിൽ എത്തിയപ്പോൾ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments