മുംബൈ: ട്രെയിനിന് മുന്നിലേക്ക് ചാടി ചീഫ് ലോക്കോ ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കിയ ദൃശ്യങ്ങൾ പുറത്ത്. മുംബൈയില്‍ വൈല്‍ പാര്‍ലെ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം.
read also: വിവാദ നായകന്‍ എം.ശിവശങ്കര്‍ വിരമിച്ചു, യാത്രയയപ്പ് ചടങ്ങുകളില്ലാതെ പടിയിറക്കം
റെയില്‍വേ പ്ലാറ്റ് ഫോമില്‍ ട്രെയിന്‍ വരാനായി കാത്തുനില്‍ക്കുന്ന ലോക്കോ ഇന്‍സ്‌പെക്ടർ ട്രെയിന്‍ അടുത്തെത്താറായപ്പോള്‍ പാളത്തിലേക്ക് ഇറങ്ങി കിടക്കുകയായിരുന്നു. ഇയാള്‍ ആത്മഹത്യ ചെയ്യുന്നത് കണ്ട് പ്ലാറ്റ്‌ഫോമിലെ മറ്റ് യാത്രക്കാര്‍ അമ്പരന്ന് നില്‍ക്കുന്നതും സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പ്രതികരിച്ചു.
Post Your Comments