ErnakulamNattuvarthaLatest NewsKeralaNews

വിമാനത്തിന്‍റെ ശുചിമുറിയിൽ ഇരുന്ന് സിഗരറ്റ് വലിച്ചു : തൃശൂർ സ്വദേശി അറസ്റ്റിൽ

തൃശൂർ മാള സ്വദേശി സുകുമാരൻ (62) ആണ് അറസ്റ്റിലായത്

കൊച്ചി: വിമാനത്തിന്‍റെ ശുചിമുറിയിൽ ഇരുന്ന് സിഗരറ്റ് വലിച്ചയാൾ പൊലീസ് പിടിയിൽ. തൃശൂർ മാള സ്വദേശി സുകുമാരൻ (62) ആണ് അറസ്റ്റിലായത്.

ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് വരികയായിരുന്ന സ്പൈസ് ജെറ്റ് എയർവേയ്സ് എസ്ജി 17 വിമാനത്തിനുള്ളിലാണ് സംഭവം നടന്നത്.

Read Also : ബൈക്കിലെത്തി സ്ത്രീകളുടെ മുഖത്തേയ്ക്ക് മുളകുപൊടി എറിഞ്ഞ് മാല കവർച്ച : യുവാവ് അറസ്റ്റിൽ

വിമാനം പറക്കുന്നതിനിടെ ശുചിമുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെയാണ് ജീവനക്കാർ വിവരമറിയുന്നത്. തുടർന്ന്, വിമാനം കൊച്ചിയിലിറങ്ങിയപ്പോൾ ജീവനക്കാർ എയർപോർട്ട് സെക്യൂരിറ്റി ഓഫീസറെ വിവരമറിയിക്കുകയായിരുന്നു.

സംഭവത്തിൽ, പൊലീസ് പ്രതിക്കെതിരെ കേസെടുത്തു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button