Latest NewsKeralaNews

വായുവില്‍ രാസഗന്ധവും കറുത്ത തരികളും, കൊച്ചിയിലെ സ്ഥിതി അതീവ ഗുരുതരം

കൊച്ചി: എറണാകുളം നഗരത്തിലെ പ്രാണവായുവില്‍ രാസഗന്ധവും കറുത്ത തരികളും കണ്ടെത്തിയതിനെ തുടര്‍ന്ന് വിഷയത്തില്‍ ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഇടപെടുന്നു. ഇതിന്റെ കാരണം പരിശോധിച്ചു കണ്ടെത്താനും ദൗത്യസംഘത്തെ സജ്ജമാക്കി നിര്‍ത്താനും ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ഇതിനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ (കെഎസ്പിസിബി) ട്രൈബ്യൂണല്‍ ചുമതലപ്പെടുത്തി.

Read Also: കോഴിക്കോട്ട് പടക്കം പൊട്ടിച്ചതിനെ ചൊല്ലി കല്യാണവീട്ടിൽ കൂട്ടത്തല്ല്: ഒടുവിൽ…

അന്തരീക്ഷത്തില്‍ രാസപദാര്‍ഥങ്ങളും കറുത്ത തരികളും തങ്ങി നില്‍ക്കുന്നതിനാല്‍ രാത്രിയില്‍ ശ്വാസ തടസം അനുഭവപ്പെടുന്നതായി ചൂണ്ടിക്കാട്ടി എരൂര്‍ സ്വദേശി എ.രാജഗോപാല്‍ സമര്‍പ്പിച്ച നിവേദനത്തില്‍ സ്വമേധയ കേസെടുത്താണു ഗ്രീന്‍ ട്രൈബ്യൂണലിന്റെ തുടര്‍ നടപടി. ഹര്‍ജിക്കാരന്‍ മാത്രമല്ല പ്രാണവായുവില്‍ രാസഗന്ധം അനുഭവപ്പെടുന്നതായി ആര് വിവരം അറിയിച്ചാലും ഉടന്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു ട്രൈബ്യൂണലിന്റെ ഉത്തരവ്.

നഗരത്തില്‍ രാസപദാര്‍ഥങ്ങളുടെ ഗന്ധം വമിക്കാന്‍ സാധ്യതയുള്ള 14 ഉറവിടങ്ങള്‍ കണ്ടെത്തി ഉപസമിതി സമര്‍പ്പിച്ച ചുരുക്കപ്പട്ടിക ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഈ ഫാക്ടറികള്‍ നില്‍ക്കുന്ന പ്രദേശങ്ങളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടര്‍ച്ചയായ നിരീക്ഷണം നടത്തും. ട്രൈബ്യൂണല്‍ ഉത്തരവു പ്രകാരം പരിശോധന നടത്തിയ 2 ദിവസങ്ങളില്‍ രാസ ഗന്ധം കുറവ് അനുഭവപ്പെടാന്‍ കാരണം പരിശോധനാ വിവരം ചോര്‍ന്നതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പരിശോധന നടത്തിയതിന്റെ അടുത്ത ദിവസങ്ങളില്‍ കൂടിയ തോതില്‍ രാസ ഗന്ധം അനുഭവപ്പെട്ടതായും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണു രാസ ഗന്ധത്തെ പറ്റി ആരുടെ പരാതി ലഭിച്ചാലും ഉടന്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button