KozhikodeLatest NewsKerala

കോഴിക്കോട്ട് പടക്കം പൊട്ടിച്ചതിനെ ചൊല്ലി കല്യാണവീട്ടിൽ കൂട്ടത്തല്ല്: ഒടുവിൽ…

 

കോഴിക്കോട്: മേപ്പയ്യൂരിൽ കല്ല്യാണ വീട്ടിൽ കൂട്ടത്തല്ല്. വധൂവരന്മാരുടെ വീട്ടുകാർ തമ്മിലാണ് സംഘർഷമുണ്ടായത്. വടകരയിൽ നിന്നെത്തിയ ചെറുക്കന്റെ വീട്ടുകാർ താലി കെട്ടിന് ശേഷം വധൂഗൃഹത്തിൽ പടക്കം പൊട്ടിച്ചതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. വടകരയിൽ നിന്ന് വരനും കൂട്ടരും മേപ്പയ്യൂരിലെ വധുവിൻ്റെ വീട്ടിലെത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

വരൻ്റെ കൂടെ വന്നവർ വധുവിൻ്റെ വീട്ടിൽ വെച്ച് പടക്കം പൊട്ടിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന വധുവിൻ്റെ വീട്ടുകാർ ചോദ്യം ചെയ്തു. തുടർന്നുണ്ടായ വാക്കു തർക്കമാണ് ആക്രണത്തിലേക്കെത്തിയത്. നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചതിനാൽ സംഭവത്തിൽ പൊലീസ് കേസെടുത്തില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button