ന്യൂഡല്‍ഹി: രാജ്യം നടപ്പ് സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വെ. അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കുറയുമെന്നും സാമ്പത്തിക സര്‍വേ പറയുന്നു. ഈ സാമ്പത്തിക വര്‍ഷം ഏഴു ശതമാനമായിരിക്കുന്ന വളര്‍ച്ചാനിരക്ക് അടുത്ത വര്‍ഷം 6-6.8 ശതമാനമായി കുറയുമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേയില്‍ പറയുന്നത്.
Read Also: വിമാനത്തിന്‍റെ ശുചിമുറിയിൽ ഇരുന്ന് സിഗരറ്റ് വലിച്ചു : തൃശൂർ സ്വദേശി അറസ്റ്റിൽ
ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയാണെന്ന് സാമ്പത്തിക സര്‍വേ പറയുന്നു. ജിഡിപി 6.5 ശതമാനം ആയി വളര്‍ച്ച കാണിക്കും. നിലവില്‍ ഇത് 7% ആയിരുന്നു. ജിഡിപിയില്‍ കുറവുവന്നാലും അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നാളെ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വെ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു.
Post Your Comments