KeralaLatest NewsNews

ആദ്യം വന്നത് പുരുഷ ഡോക്ടർമാർ, മൂന്നാമത് വനിതാ ഡോക്‌ടർ എത്തിയതും നഗ്നതാ പ്രദർശനം നടത്തി യുവാവ്

പത്തനംതിട്ട: ഇ-സഞ്ജീവനി പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ പരിശോധന നടത്തുന്നതിനിടെ വനിതാ ഡോക്‌ടർക്ക്‌ നേരെ നഗതാ പ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, യുവാവിന്റെ പ്രവൃത്തി കരുതിക്കൂട്ടി ചെയ്തതാണെന്നാണ് പുതിയ റിപ്പോർട്ട്. വനിതാ ഡോക്ടറെ കിട്ടുന്നതിനായി ഇയാൾ മൂന്ന് തവണയാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത്.

വനിതാ ഡോക്ടറുമായുള്ള കണ്‍സള്‍ട്ടേഷന് മുന്‍പ് രണ്ട് ഡോക്ടര്‍മാരുമായി പ്രതി അപ്പോയിന്റ്‌മെന്റ് എടുത്തിരുന്നു. ഇവർ രണ്ട് പേരും പുരുഷ ഡോക്ടർമാർ ആയിരുന്നു. മൂന്നാമതായിട്ടാണ് വനിതാ ഡോക്ടർ എത്തിയത്. ഇവരെ കണ്ടതും പ്രതി മുഖം കാണിക്കാതെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. മൂന്നുമിനിറ്റോളം രഹസ്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞദിവസമാണ് ആറന്മുളയിലെ വനിതാ ഡോക്ടര്‍ക്ക് നേരേ ഇ-സഞ്ജീവനി പോര്‍ട്ടലില്‍ നഗ്നതാപ്രദര്‍ശനം നടന്നത്. സംഭവത്തില്‍ പ്രതിയായ തൃശ്ശൂര്‍ സ്വദേശി സുഹൈബി(21))നെ തിങ്കളാഴ്ച രാത്രി തന്നെ പോലീസ് പിടികൂടി. പോര്‍ട്ടലില്‍ ഇയാള്‍ നല്‍കിയ പേരും ഇ-മെയില്‍ വിലാസവും മറ്റുവിവരങ്ങളുമെല്ലാം കൃത്യമായിരുന്നു. തുടര്‍ന്ന് ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സുഹൈബിനെ പിടികൂടി. വീട്ടിലിരുന്ന് സ്വന്തം മൊബൈല്‍ ഫോണില്‍നിന്നാണ് പ്രതി പോര്‍ട്ടലില്‍ കയറി നഗ്നതാപ്രദര്‍ശനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button