![](/wp-content/uploads/2022/03/crime-5.jpg)
വിഴിഞ്ഞം: മത്സ്യത്തൊഴിലാളിയായ വയോധികനെ കടൽക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിങ്കുളം പുല്ലുവിള കിണറ്റടി വിളാകത്ത് ഫ്രാൻസിസ് ജോസഫ് (83) ആണ് മരിച്ചത്.
ഇന്നലെ രാവിലെ അടിമലത്തുറ അമ്പലത്തിൻമൂല തീരത്തെ കടൽക്കരയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്, വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി.
Read Also : ഷോളയാർ ഡാമിൽ കുളിക്കാൻ പോയ അമ്മയ്ക്കും മകനും ദാരുണാന്ത്യം
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോർട്ടത്തിനുശേഷം വൈകുന്നേരത്തോടെ ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ഇന്ന് വൈകുന്നേരം പുല്ലുവിള സെന്റ് ജേക്കബ് പള്ളിയിൽ നടക്കും.
ഭാര്യ സെലിൻ. മക്കൾ: ജോസഫ്, ഇഗ്നേഷ്യസ്, വിൻസി, മോസസ്, ജോസ്. മരുമക്കൾ: സെലിൻ, ആരോഗ്യ ദാസ്, ജുവാന. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് കേസെടുത്തു. ശനിയാഴ്ച വൈകുന്നേരം നാലിന് പുല്ലുവിള സെന്റ് ജേക്കബ് പള്ളിയിൽ പ്രാർത്ഥന നടക്കും.
Post Your Comments