KannurLatest NewsKeralaNattuvarthaNews

ചപ്പാത്തിക്കോല്‍കൊണ്ട് ഭാര്യയെയും മകനെയും മര്‍ദ്ദിച്ചു : ഭര്‍ത്താവ് അറസ്റ്റിൽ

പട്ടുവം വെള്ളിക്കീല്‍ ജംഗ്ഷന് സമീപം ചെറുകുളക്കാട് സ്വദേശി എം. സന്തോഷിനെ(48)യാണ് അറസ്റ്റ് ചെയ്തത്

തളിപ്പറമ്പ്: ഭാര്യയെയും മകനെയും മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ഗൃഹനാഥൻ അറസ്റ്റിൽ. പട്ടുവം വെള്ളിക്കീല്‍ ജംഗ്ഷന് സമീപം ചെറുകുളക്കാട് സ്വദേശി എം. സന്തോഷിനെ(48)യാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : കശ്മീരിൽ ഐസ് എറിഞ്ഞ് പരസ്പരം കളിച്ച് രാഹുലും പ്രിയങ്കയും, ഇന്ത്യയുടെ പ്രതീക്ഷയാണ് ഇവരെന്ന് പദ്മജ വേണുഗോപാൽ

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. സന്തോഷ് ഭാര്യയെയും മകനെയും മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. മാത്രമല്ല, ഭാര്യയെ ചപ്പാത്തിക്കോൽ കൊണ്ട് തലയ്ക്കടിക്കുകയും മകനെ കഴുത്തിന് പിടിച്ച് തള്ളുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവതി തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സതേടി.

തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button