KollamNattuvarthaLatest NewsKeralaNews

പെ​ട്ടി ഓ​ട്ടോ​യി​ൽ ലോ​റി ഇ​ടി​ച്ച് യുവതിക്ക് ദാരുണാന്ത്യം

ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി ഉ​മ (42) ആ​ണ് മ​രി​ച്ച​ത്

പു​ന​ലൂ​ർ: പെ​ട്ടി ഓ​ട്ടോ​യി​ൽ ലോ​റി ഇ​ടി​ച്ച് സ്ത്രീ ​മ​രി​ച്ചു. ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി ഉ​മ (42) ആ​ണ് മ​രി​ച്ച​ത്. അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ര​ണ്ടു സ്ത്രീ​ക​ളു​ടെ നി​ല ​ഗു​രു​ത​ര​മാ​ണ്.

കൊ​ല്ലം- ചെ​ങ്കോ​ട്ട ദേ​ശീ​യ​പാ​ത​യി​ൽ പ്ലാ​ച്ചേ​രി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ശാ​ന്തി, മ​ണി എ​ന്നി​വ​രെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ്ര​വേ​ശി​പ്പി​ച്ചു.

Read Also : കേരളാ വാട്ടര്‍ അതോറിറ്റി; തിരുവല്ലയിലും വെട്ടിപ്പ്, മെഡിക്കല്‍ റീ ഇംപേഴ്സ്മെന്‍റിന്‍റെ മറവില്‍ 13 ലക്ഷം തട്ടി

തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്നും പെ​ട്ടി ഓ​ട്ടോ​യി​ൽ പ​ന്ത​ള​ത്തെ ആ​ക്രി​ക്ക​ട​യി​ലേ​ക്കു വ​ന്ന ആ​റം​ഗ​സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ഓ​ട്ടോ​യു​ടെ പി​റ​കി​ൽ നാ​ലു സ്തീ​ക​ളും മു​ന്നി​ൽ ര​ണ്ടു പു​രു​ഷ​ന്മാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ്ലാ​ച്ചേ​രി വ​ലി​യ വ​ള​വി​ൽ എ​തി​രെ വ​ന്ന ലോ​റി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യിൽ പെ​ട്ടി ഓ​ട്ടോ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ഇ​തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​ല്ലാം പാ​ത​യി​ലേ​ക്ക് തെ​റി​ച്ചു വീ​ണു. അ​പ​ക​ട വി​വ​രം അ​റി​ഞ്ഞ് പ​രി​സ​ര​വാ​സി​ക​ളും പു​ന​ലൂ​ർ ഫ​യ​ർ​ഫോ​ഴ്സും പൊ​ലീ​സും എ​ത്തിയാണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​രെ ആ​ദ്യം പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചു.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button