AlappuzhaKeralaNattuvarthaLatest NewsNews

പ്രണയനൈരാശ്യം : എഎസ്ഐയുടെ വീടിന് മുന്നിലെ ഷെഡ്ഡില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശിയായ സൂരജിനെ(23)യാണ് വീടിനോട് ചേര്‍ന്ന ഷെഡില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്

ആലപ്പുഴ: ഹരിപ്പാട് എഎസ്ഐയുടെ വീടിന് മുന്നിലെ ഷെഡ്ഡില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശിയായ സൂരജിനെ(23)യാണ് വീടിനോട് ചേര്‍ന്ന ഷെഡില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : റോഡ് മുറിച്ചു കടക്കുന്നതിനിടെ ലിസി ജംഗ്ഷനിൽ ബസിടിച്ച് സ്ത്രീ മരിച്ചു

ആലപ്പുഴ കനകക്കുന്ന് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുരേഷിന്‍റെ മുതുകുളത്തെ കുടുംബ വീട്ടിലാണ് സംഭവം. രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ സൂരജിനെ വീടിനോട് ചേര്‍ന്ന ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രണയനൈരാശ്യമാണ് മരണത്തിന് പിന്നിലെന്നാണ് പ്രാഥിക നിഗമനം എന്ന് പൊലീസ് പറഞ്ഞു.

സൂരജിന് സുരേഷിന്‍റെ മകളുമായി അടുപ്പമുണ്ടായിരുന്നു. ഇന്നലെ രാത്രി ഇവരുടെ വീട്ടിലെത്തിയ സൂരജ് അമ്മയും സഹോദരനുമായും ഇത് സംബന്ധിച്ച് സംസാരിച്ചിരുന്നു. തുടർന്ന്, മടങ്ങിപ്പോയ സൂരജ് തിരികെയെത്തി ആത്മഹത്യ ചെയ്തുവെന്നാണ് നി​ഗമനം.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button