
പാറശാല: ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഉദിയൻകുളങ്ങര കൊച്ചോട്ടുകോണം സ്വദേശിയായ പ്രവീണ്‍ ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിൽ ഉദിയൻകുളങ്ങരയ്ക്കു സമീപം മര്യാപുരം തോട്ടിൻകരയിൽ ആണ് സംഭവം. ഇരു വാഹനങ്ങളിലുമുണ്ടായിരുന്ന മൂന്നുപേരെയും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രവീണിന്റെ ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments