Latest NewsNewsIndia

‘യാത്ര അവസാനിപ്പിച്ച് രാഹുൽ ഗാന്ധി, ഇന്നേ ദിവസം മഞ്ഞ് പെയ്യാതിരിക്കുന്നതെങ്ങനെ?’: പ്രശംസിച്ച് സംവിധായകൻ

രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെ പ്രശംസിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. ഇന്ത്യയെന്ന വൈരുദ്ധ്യങ്ങളുടെ വിസ്മയത്തെ യാത്രകൾ കൊണ്ടും സത്യാഗ്രഹം കൊണ്ടും തുന്നിപ്പിടിപ്പിച്ച മഹാത്മ ഗാന്ധി വെടിയേറ്റു വീണതിന്റെ ഓർമദിവസമായ ഇന്ന്, സത്യത്തിന്റെയും നിഷ്കളങ്ക സ്നേഹത്തിന്റെയും രാഷ്ട്രീയം പറഞ്ഞുകൊണ്ടുള്ള മറ്റൊരു യാത്ര വിജയകരമായി പര്യവസാനിക്കുമ്പോൾ മഞ്ഞ് പെയ്യാതിരിക്കുന്നതെങ്ങിനെയെന്ന് അദ്ദേഹം ചോദിക്കുന്നു.

‘രാഹുൽ ഗാന്ധി കന്യാകുമാരിയിൽ തുടങ്ങിയ യാത്ര 135 ദിവസം കഴിഞ്ഞ് 4080 കിലോമീറ്റർ നടന്ന് ഇന്ന് ശ്രീനഗറിൽ അവസാനിക്കുമ്പോൾ മഞ്ഞുപെയ്യുന്നുണ്ടായിരുന്നു! ഇന്ന്, ഇന്ത്യയെന്ന വൈരുദ്ധ്യങ്ങളുടെ വിസ്മയത്തെ യാത്രകൾ കൊണ്ടും സത്യാഗ്രഹം കൊണ്ടും തുന്നിപ്പിടിപ്പിച്ച മഹാത്മാ ഗാന്ധി വെടിയേറ്റു വീണതിന്റെ ഓർമദിവസമായ ഇന്ന്, സത്യത്തിന്റെയും നിഷ്കളങ്ക സ്നേഹത്തിന്റെയും രാഷ്ട്രീയം പറഞ്ഞുകൊണ്ടുള്ള മറ്റൊരു യാത്ര വിജയകരമായി പര്യവസാനിക്കുമ്പോൾ മഞ്ഞുപെയ്യാതിരിക്കുന്നതെങ്ങിനെ’, സംവിധായകൻ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി മറ്റൊരു യാത്ര കൂടി തുടങ്ങണമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുളള ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് നിന്നും കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വേണം രാഹുല്‍ ഗാന്ധിയുടെ അടുത്ത യാത്രയെന്ന് ഒമര്‍ അബ്ദുളള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button