ഇന്ത്യയ്ക്ക് കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ നൽകാൻ ഒരുങ്ങുകയാണ് ആഗോള ടെക് ഭീമനായ സാംസംഗ്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ സാംസംഗ് വാലറ്റാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഡിജിറ്റൽ പേയ്മെന്റ് നടത്താനും, പാസ്‌വേഡുകൾ സുരക്ഷിതമായി സൂക്ഷിക്കാനും സഹായിക്കുന്നതാണ് സാംസംഗ് വാലറ്റ്. ഇതിനുപുറമേ, ഒട്ടനവധി ഫീച്ചറുകൾ വാലറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സാംസംഗ് പേയ്മെന്റ് സൊല്യൂഷൻ, സാംസംഗ് പാസ്‌വേഡ് മാനേജർ എന്നിവയുടെ സംയോജിത രൂപമാണ് സാംസംഗ് വാലറ്റ്. ഈ സംവിധാനത്തിലൂടെ ബാങ്ക് കാർഡുകൾ, ലോയൽറ്റി/ അംഗത്വ കാർഡുകൾ, ഐഡികൾ, ബോർഡിംഗ് പാസുകൾ, ഡിജിറ്റൽ കീകൾ, ക്രിപ്റ്റോ കറൻസി, ലോഗിൻ പാസ്‌വേഡ് എന്നിവ സൂക്ഷിക്കാൻ സാധിക്കും. കൂടാതെ, പേയ്മെന്റ് ആവശ്യങ്ങൾക്കായി സാംസംഗ് വാലറ്റിൽ സംഭരിച്ച ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഉപയോക്താക്കൾക്ക് ഗാലക്സി സ്റ്റോറിൽ നിന്നും സാംസംഗ് വാലറ്റ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ആൻഡ്രോയ്ഡ് 9 ശേഷമുള്ള പതിപ്പിപ്പിലാണ് ഇവ ലഭിക്കുക.
Post Your Comments