Latest NewsNewsIndia

അശ്ളീല വീഡിയോകൾ കാണിച്ച് 16 കാരനെ മൂന്ന് വർഷത്തോളം പീഡിപ്പിച്ചു: മൂന്ന് കുട്ടികളുടെ അമ്മയായ യുവതിക്കെതിരെ പോക്സോ

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടിയെ മൂന്ന് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച് പോന്നിരുന്ന യുവതിക്കെതിരെ പോലീസ് കേസ്. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിനിയായ 32-കാരിക്കെതിരേയാണ് മുംബൈ കോല്‍സേവാഡി പോലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ആൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ്.

മുംബൈ താനെ സ്വദേശിയായ 16 വയസ്സുള്ള ആണ്‍കുട്ടിയെ യുവതി മൂന്നുവര്‍ഷത്തോളം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയാണ് പ്രതിയായ യുവതി. ഇവർ 16-കാരന്റെ ബന്ധുവിന്റെ അയല്‍വാസിയായിരുന്നു. മുംബൈയില്‍ ഇടയ്ക്കിടെ എത്തിയിരുന്ന ഇവര്‍ 16-കാരനുമായി അടുപ്പം സ്ഥാപിച്ചു. തുടര്‍ന്ന് മദ്യം നല്‍കി ലൈംഗികാതിക്രമത്തിന് ഇരയാക്കി. ഇതിനിടെ പലതവണകളായി അശ്ളീല വീഡിയോകളും യുവതി ആൺകുട്ടിയെ കാണിച്ചു.

2019 മുതല്‍ 2022 ഡിസംബര്‍ വരെ അതിക്രമം തുടര്‍ന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സ്‌കൂളില്‍ പോകാതെ 16-കാരന്‍ നാസിക്കില്‍ യുവതിയുടെ അടുത്തേക്ക് പോയിരുന്നതായും അമ്മയുടെ പരാതിയില്‍ പറയുന്നു. സംശയം തോന്നി ആൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം അമ്മ അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button