‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന ബി.ബി.സി ഡോക്യുമെന്ററി വിവാദമായതോടെ രാജ്യവ്യാപകമായി ഇതിനെതിരെ പ്രതിഷേധം പടരുകയാണ്. ഗുജറാത്ത് കലാപവും കശ്മീർ, സി.എ.എ. വിഷയങ്ങളും പറയുന്ന ഡോക്യുമെന്ററിക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. വിവാദ ഡോക്യുമെന്ററി പണം നൽകി നിർമ്മിച്ചതാണെന്ന ആരോപണങ്ങളും ഉയർന്നു. ഡോക്യുമെന്ററി നിർമ്മിച്ച ആളിനൊപ്പം രാഹുൽ ഗാന്ധി നിൽക്കുന്നതിന്റെ ചിത്രവും പ്രചരിച്ചു.
പ്രസ്തുത ഡോക്യുമെന്ററി പ്രസിദ്ധീകരിക്കുന്നതിന് ആറു മാസം മുൻപ് രാഹുൽ ബ്രിട്ടനിലെത്തി ഇതിന്റെ നിർമ്മാതാവിനെ കണ്ടുവെന്നാണ് അവകാശവാദം. ഇതിനു തെളിവായി ഒരു ഫോട്ടോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ, ഇത് വ്യാജമാണെന്നാണ് പുതിയ റിപ്പോർട്ട്. രാഹുൽ ഗാന്ധിയും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ചെയർമാൻ സാം പിത്രോദയും മറ്റൊരു വ്യക്തിയോടൊപ്പം നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഇയാളാണ് ഡോക്യുമെന്ററി നിർമ്മിച്ചതെന്നാണ് പ്രചാരണം.
എന്നാൽ, ബ്രിട്ടന്റെ മുൻ പ്രതിപക്ഷ നേതാവും ലേബർ പാർട്ടി എം.പിയുമായ ജെർമി കോർബിനാണിത്. ബ്രിട്ടീഷ് സർക്കാറിന് കീഴിലുള്ള ഒരു സ്വതന്ത്ര കോർപ്പറേഷനാണ് ബി.ബി.സി. . ബ്രിട്ടീഷ് പ്രതിപക്ഷനിരയിലെ അതികായനായ കോർബിന് ബി.ബി.സിയുമായി ഒരു ബന്ധവുമില്ലെന്നതാണ് വസ്തുത. വസ്തുത പുറത്തുവന്നതോടെ, ഇത് വ്യാപകമായി പ്രചരിപ്പിക്കുകയാണ് കോൺഗ്രസ് നേതാക്കൾ.
Post Your Comments