KeralaLatest News

‘ലഹരിക്കെതിരെ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു’: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ

ആലപ്പുഴ: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി ജി സുധാകരൻ. ലഹരിക്കെതിരെ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സർക്കാർ സ്ഥലം മാറ്റുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ലഹരിക്കുവേണ്ടി സമ്പത്തുണ്ടാക്കുന്ന സംസ്‌കാരം വളരുന്നുവരികയാണെന്നും സുധാകരൻ പറഞ്ഞു.

ആലപ്പുഴയിലെ ആരോഗ്യപ്രശ്‌നങ്ങൾ എന്ന പേരിൽ ആലപ്പുഴ സൗഹൃദ വേദി സംഘടിപ്പിച്ച പരിപാടിയിലാണ് സർക്കാരിന് എതിരെ സുധാകരൻ രൂക്ഷ വിമർശനം നടത്തിയത്. ആരോഗ്യ വകുപ്പിനെതിരേയും സുധാകരൻ വിമർശനമുന്നയിച്ചു.

ഡോക്ടർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. പകരം ആളെ വയ്ക്കാതെ ഡോക്ടർമാരെ സ്ഥലംമാറ്റുന്നു. സ്ഥലം മാറ്റവും പകരം ആളെ വയ്ക്കലും ഒറ്റ ഓർഡറിൽത്തന്നെ നടക്കണമെന്നും അതാണ് ശാസ്ത്രീയമെന്നും സുധാകരൻ പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളജിന്റെ വികസനം എവിടെയുമെത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button