ThrissurLatest NewsKeralaNattuvarthaNews

തൃശ്ശൂരിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിനികൾക്ക് വയറ്റിളക്കവും ഛർദിയും : ഭക്ഷ്യവിഷബാധയെന്ന് സംശയം, നൂറോളം പേർ നിരീക്ഷണത്തിൽ

ആളൂർ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റലിലാണ് സംഭവം

തൃശ്ശൂർ: തൃശ്ശൂരിലെ നഴ്സിംഗ് വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. ആളൂർ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റലിലാണ് സംഭവം.

വയറ്റിളക്കവും ഛർദിയും ഉണ്ടായതോടെ നൂറോളം നഴ്സിംഗ് വിദ്യാർത്ഥിനികൾ നിരീക്ഷണത്തിലാണ്. ജ​നു​വ​രി 26-നും 27​-നു​മാ​യി ഹോ​സ്റ്റ​ലി​ലു​ള്ള നൂ​റോ​ളം കു​ട്ടി​ക​ൾ​ക്കാ​ണ് വ​യ​റു​വേ​ദ​ന​യും മ​റ്റ് അ​സ്വ​സ്ഥ​ത​ക​ളും അ​നു​ഭ​വ​പ്പെ​ട്ട​ത്.

Read Also : ഒരുപാട് ശരികള്‍ ചെയ്യുന്നതിനിടയില്‍ അറിയാതെ ചില പിഴവുകള്‍ വന്നുചേരാം, വളർന്നു വരുന്ന നേതാവ്: ചിന്തയെ പിന്തുണച്ച് ഇ.പി

ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നും എ​ല്ലാ​വ​രും സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 26-ന് ​രാ​വി​ലെ​യോ ഉ​ച്ച​ക്കോ ക​ഴി​ച്ച ഭ​ക്ഷ​ണ​ത്തി​ൽ​ നി​ന്നാ​ണ് വി​ഷ​ബാ​ധ ഉ​ണ്ടാ​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​ഞ്ഞു. വെ​ള്ള​ത്തി​ന്റെ സാ​മ്പി​ളും കു​ട്ടി​ക​ളു​ടെ വി​സ​ർ​ജ്യ​ങ്ങ​ളും മൈ​ക്രോ​ബ​യോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ആ​ർ. ജോ​ജോ, ആ​ളൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീസ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button