ന്യൂഡല്‍ഹി: ബി.ബി.സി ഡോക്യുമെന്ററി വിവാദങ്ങള്‍ക്കിടയില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു. എന്നാല്‍, അത്തരം ശ്രമങ്ങള്‍ ഇന്ത്യയില്‍ വിലപോവില്ലെന്നും അവ ഏതു വിധേനയും തടയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read Also: രാജ്യത്ത് എത്തുന്ന സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം: അറിയിപ്പുമായി ഈ രാജ്യം
‘രാജ്യത്ത് ഭിന്നതയുണ്ടാക്കാനുള്ള പല ശ്രമങ്ങളും നടക്കുന്നു. ഭാരതാംബയുടെ മക്കള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കാനാണ് പലരുടേയും പരിശ്രമം’, മോദി ചൂണ്ടിക്കാണിച്ചു.
ലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റു നോക്കുന്നതിനു കാരണം നമ്മുടെ രാജ്യത്തെ യുവതലമുറയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യുവതലമുറയ്ക്ക് ഉപകാരപ്രദമാകുന്ന നിരവധി ഡിജിറ്റല്‍ സംരംഭങ്ങളും സ്റ്റാര്‍ട്ടപ്പുകളും കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത് ഇന്ത്യന്‍ യുവതയ്ക്ക് അവസരങ്ങളുടെ കാലഘട്ടമാണെന്നും ഇന്ത്യയുടെ വളര്‍ച്ചയുടെ സമയം വന്നെത്തിയതായി വ്യക്തമാണെന്നും മോദി പറഞ്ഞു.
അതേസമയം രാജ്യത്ത് ഭിന്നതയുണ്ടാക്കാനുള്ള പല ശ്രമങ്ങളും നടക്കുന്നു എന്നും ഭാരതാംബയുടെ മക്കള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കാനാണ് പലരുടേയും പരിശ്രമമെന്നും മോദി അഭിപ്രായപ്പെട്ടു. എന്നാല്‍ ഒരുമയാണ് ഇന്ത്യയുടെ കരുത്തെന്നും രാജ്യം പുരോഗതിയാര്‍ജ്ജിക്കുന്നത് അതുവഴിയാണെന്നും മോദി പറഞ്ഞു.
Post Your Comments