സ്മാർട്ട്ഫോൺ വിപണന രംഗത്ത് ശക്തമായ തിരിച്ചടി നേരിട്ട് ചൈന. റിപ്പോർട്ടുകൾ പ്രകാരം, 2022- ൽ ചൈനയുടെ സ്മാർട്ട്ഫോൺ വിൽപ്പന ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് കൂപ്പുകുത്തിരിക്കുന്നത്. 2021- ൽ 32.9 കോടി ഹാൻഡ്സെറ്റുകളാണ് ചൈന വിറ്റഴിച്ചത്. എന്നാൽ, 2022-ൽ 13 ശതമാനം ഇടിവോടെ 28.6 കോടിയായാണ് ഹാൻഡ്സെറ്റുകളുടെ വിൽപ്പന ചുരുങ്ങിയത്.
ചൈനയിൽ 2013- ന് ശേഷം ഇതാദ്യമായാണ് സ്മാർട്ട്ഫോണുകളുടെ വാർഷിക വിൽപ്പന 30 കോടിയിലും താഴേക്ക് എത്തിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് ചൈനയിൽ വൻ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഇത് സ്മാർട്ട്ഫോൺ വിപണിയെ വളരെയധികം പ്രതികൂലമായി ബാധിച്ചിരുന്നു. കടുത്ത നിയന്ത്രണങ്ങൾ കാരണം ഒട്ടനവധി ടെക് ഭീമന്മാരാണ് ചൈനയിൽ നിന്നും പിൻവാങ്ങാനൊരുങ്ങുന്നത്.
Also Read: രാത്രിയിൽ ചൂടുവെള്ളം കുടിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
2022- ൽ ആപ്പിളിന്റെ മൊത്തത്തിലുള്ള വിൽപ്പന 4.4 ശതമാനമായാണ് ഇടിഞ്ഞത്. അതേസമയം, 18.6 ശതമാനം വിപണി വിഹിതവുമായി ഒന്നാം സ്ഥാനത്ത് എത്തിയത് വിവോയാണ്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വിവോയുടെ മൊത്തം വിൽപ്പന 25.1 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
Post Your Comments