റിയാദ്: ഫെബ്രുവരി 3 വരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ കാലയളവിൽ തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്‌സ്, ഹൈൽ, അൽ ഖാസിം, റിയാദ്, അൽ ശർഖിയ മുതലായ ഇടങ്ങളിലും, മക്കയുടെയും, മദീനയുടെയും ഏതാനം പ്രദേശങ്ങളിലും അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും സാധ്യതയുണ്ട്.
ഹൈൽ, അൽ ഖാസിം, അൽ ശർഖിയ, മദീന പ്രദേശങ്ങളിൽ ചൊവ്വാഴ്ച മുതൽ ബുധനാഴ്ച വരെ സാമാന്യം ശക്തമായ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം ഈ മേഖലകളിൽ ആലിപ്പഴ വിഴ്്ച്ചയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. റിയാദ്, അൽ ശർഖിയ, അൽ ഖോബർ, ദമാം, ദഹ്‌റാൻ, അൽ അഹ്‌സാ, മക്ക, ജിദ്ദ, തായിഫ്, റാബിഗ് പ്രദേശങ്ങളിൽ ചൊവ്വ, ബുധൻ ദിനങ്ങളിൽ മഴ പെയ്യും.
വ്യാഴാഴ്ച മുതൽ റിയാദ്, അൽ ഖാസിം, അൽ ശർഖിയയുടെ വടക്കൻ മേഖലകൾ തുടങ്ങിയ ഇടങ്ങളിൽ അന്തരീക്ഷ താപനില നാല് മുതൽ ഏഴ് ഡിഗ്രി വരെ രേഖപ്പെടുത്താം. തബൂക് മേഖലയിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ മഞ്ഞ് പെയ്യുന്നതിനും സാധ്യതയുെന്നാണ് കാലാവസ്ഥാ പ്രവചനം.
Read Also: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി : പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ
Post Your Comments