ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് സമാപനം കുറിക്കും. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തെട്ടാമത് സീസൺ ആണ് ഇന്ന് അവസാനിക്കുന്നത്. വിനോദം, കച്ചേരികൾ, ഫാഷൻ എക്‌സ്‌ക്ലൂസീവ്, ഷോപ്പിംഗ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ, റാഫിളുകൾ തുടങ്ങിയ പരിപാടികൾ തുടങ്ങിയവയായിരുന്നു ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങൾ.
90 ശതമാനം വരെ വിലക്കുറവാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ കടകൾ പ്രഖ്യാപിച്ചത്. ജുമൈറ ബീച്ചിൽ പ്രത്യേകം ഒരുക്കിയ വ്യാപാര മേളയിൽ പ്രധാന ബ്രാൻഡുകളെല്ലാം ഔട്ട്‌ലെറ്റുകൾ തുറന്നിരുന്നു. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി വലിയ കലാപരിപാടികളും അരങ്ങേറിയിരുന്നു. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്മെന്റാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കലാവിരുന്നുകളും രുചിവിസ്മയങ്ങളുമാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മറ്റ് ആകർഷണങ്ങൾ.
ചില്ലറവിൽപന മേഖലയിൽ ഇളവുകളും, ഉപഭോക്താക്കൾക്കായി ആനുകൂല്യങ്ങളും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഒരുക്കിയിരുന്നു. സമാപനത്തിന്റെ ഭാഗമായി ജുമൈറ ബീച്ച് റെസിഡൻസിലെ ബ്ലൂ വാട്ടേഴ്‌സിൽ ലൈറ്റ് ഷോ, ഡ്രോൺ ഷോ, കരിമരുന്ന് പ്രയോഗം എന്നിവ അരങ്ങേറും.
Read Also: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനെ വിവാഹം ചെയ്തത് സ്വീഡിഷ് യുവതി: വൈറലായി ചിത്രങ്ങൾ
Post Your Comments