ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടിയ സ്മാർട്ട്ഫോണാണ് റെഡ്മി നോട്ട് 10 പ്രോ. വിപണിയിൽ അവതരിപ്പിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും ആവശ്യക്കാർ ഏറെയുള്ള മോഡലെന്ന സവിശേഷതയും ഈ ഹാൻഡ്സെറ്റിന് ഉണ്ട്. ഇവയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയാണ് പരിചയപ്പെടാം.
6.67 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080 × 2,400 പിക്സൽ റെസല്യൂഷനും കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഈ ഹാൻഡ്സെറ്റുകൾക്ക് ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 732ജി പ്രോസസറിൽ പ്രവർത്തിക്കുന്ന റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
Also Read: എംബിഎ പരീക്ഷയും എന്തെളുപ്പം! പുതിയ തലങ്ങൾ കീഴടക്കാൻ ചാറ്റ്ജിപിടി
108 മെഗാപിക്സൽ, 8 മെഗാപിക്സൽ, 5 മെഗാപിക്സൽ, 2 മെഗാപിക്സൽ ക്വാഡ് ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,020 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഈ ഹാൻഡ്സെറ്റുകളുടെ ഇന്ത്യൻ വിപണി വില 19,999 രൂപയാണ്.
Post Your Comments