ഐടിഐ ഫ്ലക്സ് ക്യാപ് ഫണ്ടിന്റെ ന്യൂ ഫ്രണ്ട് ഓഫറിന് തുടക്കം. ഐടിഐ മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള ഓപ്പൺ ഇക്വിറ്റി ഫണ്ട് കൂടിയാണ് ഐടിഐ ഫ്ലക്സ് ക്യാപ്. റിപ്പോർട്ടുകൾ പ്രകാരം, നിക്ഷേപകർക്ക് ഏറ്റവും ചുരുങ്ങിയത് 5,000 രൂപ നിക്ഷേപിക്കാവുന്നതാണ്. പിന്നീട് ഒരു രൂപയുടെ ഗുണിതങ്ങളായും അപേക്ഷിക്കാൻ സാധിക്കും. ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിലാണ് ഫണ്ട് നിക്ഷേപിക്കുക.
പ്രധാനമായും ദീർഘകാല നിക്ഷേപകരെ ലക്ഷ്യമിട്ടാണ് എൻഎഫ്ഒ ആരംഭിച്ചിരിക്കുന്നത്. ഫണ്ടിൽ ഫെബ്രുവരി 10 വരെ നിക്ഷേപിക്കാൻ സാധിക്കും. കഴിഞ്ഞ നാല് വർഷത്തിനിടെ ഐടിഐ മ്യൂച്വൽ ഫണ്ട് പതിനാറ് സ്കീമുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. 2019 ഏപ്രിൽ മാസത്തിൽ ആരംഭിച്ച ഐടിഐ മ്യൂച്വൽ ഫണ്ട് നിലവിൽ 3,557 കോടി രൂപയുടെ ആസ്തികളാണ് കൈകാര്യം ചെയ്യുന്നത്. ഇവയിൽ 329.34 കോടി ഹൈബ്രിഡും, 2,674.94 കോടി ഇക്വിറ്റിയുമാണ്.
Post Your Comments