കണ്ണൂർ: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന് കിണറ്റില്‍ വീണ് മരിച്ചു. ചാണപ്പാറയിലെ കാക്കശേരി ഷാജി (48) ആണ് മരിച്ചത്.
Read Also : ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാണാനില്ലെന്ന് പരാതി നൽകി, മൃതദേഹത്തിൽ അതിക്രമം നടത്തി: മഹേഷ് അറസ്റ്റിലാകുമ്പോൾ
കണ്ണൂർ കേളകം സ്റ്റേഷന് പരിധിയിലെ കണിച്ചാറിലാണ് സംഭവം. വീട്ടുകിണറ്റിൽ വീണ പൂച്ചയെ കയറിൽ കെട്ടി കരയ്ക്ക് എത്തിച്ച് തിരിച്ച് കയറുന്നതിനിടെ കയർ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.
ഭാര്യയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ ഷാജിയെ പുറത്തെടുത്ത് ഉടന്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments