രാജ്യത്തെ വിവിധ നഗരങ്ങളിലായി ഏഴ് പുതിയ ശാഖകൾ ആരംഭിച്ച് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, കൊച്ചി, പാലക്കാട്, കോഴിക്കോട് എന്നിവ ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് പുതിയ ശാഖകൾ തുറന്നിരിക്കുന്നത്. ഇതോടെ, ദക്ഷിണേന്ത്യയിലേക്കും ഉത്തരേന്ത്യയിലേക്കും ബിസിനസ് വിപുലീകരണത്തിന് തുടക്കമിട്ടിട്ടുണ്ട്.
ഉത്തരേന്ത്യയിൽ ഹിസാർ, പഞ്ചകുല, ഹോഷിയാപൂർ എന്നിവിടങ്ങളിലാണ് പുതിയ ശാഖകൾ ആരംഭിച്ചിരിക്കുന്നത്. ഉത്തര, പശ്ചിമ മേഖലകൾക്കൊപ്പം മുംബൈ അന്ധേരയിലും പുതുതായി ശാഖകൾ ആരംഭിച്ചിട്ടുണ്ട്. ഇതോടെ, ആകെ ശാഖകളുടെ എണ്ണം 800 കടന്നിരിക്കുകയാണ്. ചെന്നൈയിലാണ് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ആസ്ഥാനം. ബാങ്കിന്റെ വിവിധ സേവനങ്ങൾ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ശാഖകളുടെ എണ്ണം വർദ്ധിപ്പിച്ചത്.
Also Read: ചിന്താ ജെറോമിന്റെ വിവാദ ഗവേഷണ പ്രബന്ധത്തിന്റെ മൂല്യനിര്‍ണയത്തിലും സ്വാധീനം
Post Your Comments