Latest NewsNewsBusiness

അതിവേഗം വളർന്ന് ഫെഡറൽ ബാങ്ക്! രാജ്യത്തുടനീളം 8 പുതിയ ശാഖകൾ കൂടി പ്രവർത്തനമാരംഭിച്ചു

രാജ്യത്തുടനീളം ഫെഡറൽ ബാങ്കിന് 1,372 ശാഖകളും, 1,914 എടിഎമ്മുകളും ഉണ്ട്

രാജ്യത്ത് അതിവേഗം വളർന്ന് പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക്. ഇത്തവണ വിവിധ സംസ്ഥാനങ്ങളിലായി എട്ട് പുതിയ ശാഖകളാണ് ഫെഡറൽ ബാങ്ക് തുറന്നിരിക്കുന്നത്. ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിച്ച് ബാങ്കിംഗ് സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ശാഖകൾ ആരംഭിച്ചിരിക്കുന്നത്. വ്യക്തിഗത ബാങ്കിംഗ്, ബിസിനസ് ബാങ്കിംഗ്, ലോണുകൾ, നിക്ഷേപം സ്വീകരിക്കൽ, വിവിധതരം അക്കൗണ്ടുകളുടെ സൗകര്യം തുടങ്ങി നിരവധി സേവനങ്ങൾ പുതിയ ശാഖകൾ മുഖാന്തരം ലഭ്യമാണ്.

തെലങ്കാനയിലെ കാമറെഡി, കർണാടകയിലെ മൈസൂർ കുവെംപു നഗർ, തമിഴ്നാട്ടിലെ ഗുമ്മിഡിപൂണ്ടി, വലസരവാക്കം, മറൈമലൈ നഗർ, മാളികൈകോട്ടം, രാജസ്ഥാനിലെ അജ്മീർ, ഭിൽവാര എന്നിവിടങ്ങളിലാണ് പുതിയ ശാഖകൾ തുറന്നിരിക്കുന്നത്. എല്ലാ പുതിയ ശാഖകളിലും വ്യക്തിഗത സാമ്പത്തിക മാർഗ്ഗനിർദ്ദേശവും, ഉപഭോക്താക്കൾക്ക് പിന്തുണയും നൽകുന്നതിനായി ഫെഡറൽ ബാങ്കിന്റെ പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ സംഘം ഉണ്ടാകുന്നതാണ്. നിലവിൽ, രാജ്യത്തുടനീളം ഫെഡറൽ ബാങ്കിന് 1,372 ശാഖകളും, 1,914 എടിഎമ്മുകളും ഉണ്ട്.

Also Read: ഏകീകൃത സിവില്‍കോഡ് രാജ്യത്തിന് ആവശ്യം, മതങ്ങൾ നിയമത്തിന് അതീതമാകണം: കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് എസ്എന്‍ഡിപി

shortlink

Related Articles

Post Your Comments

Related Articles


Back to top button