
ദുബായ്: വിനോദ സഞ്ചാരികൾക്കും പ്രവാസികൾക്കും 24 മണിക്കൂർ സേവനവുമായി ദുബായ് സ്മാർട് പോലീസ് സ്റ്റേഷൻ. സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാണെന്നാണ് ഈ സ്റ്റേഷന്റെ പ്രത്യേകതകൾ. അറബി, ഇംഗ്ലിഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, ചൈനീസ് ഭാഷകളിൽ ഡിജിറ്റൽ പോലീസ് സേവനങ്ങൾ ഉപയോഗിക്കാം.
അറേബ്യൻ റാഞ്ചസ്, ലാ മെർ, അൽ ഖവനീജ് ഡ്രൈവ് ത്രൂ ലാസ്റ്റ് എക്‌സിറ്റ്, ലാസ്റ്റ് എക്‌സിറ്റ് ഡ്രൈവ് ത്രു ഇ11 ദുബായ് ബൗണ്ട്, ലാസ്റ്റ് എക്‌സിറ്റ് ഇ11 അബുദാബി ബൗണ്ട്, സിറ്റി വോക്ക്, അൽ സീഫ്, സിലിക്കൺ ഒയാസിസ്, പാം ജുമൈറ, അൽ മുറാഖാബാത്, ദുബായ് പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സ്, ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റ്, ദുബായ് എയർ പോർട്ട് ഫ്രീസോൺ, എക്‌സ്‌പോ സിറ്റി, ഹത്ത, അൽ ലസെയ്ലി, അൽ ഇയാസ് എന്നിവിടങ്ങളിൽ സ്മാർട് പോലീസ് സേവനം ലഭ്യമാകും.
Post Your Comments