ആലപ്പുഴ: പാര്‍ട്ടി മറവില്‍ നേതാക്കളും അണികളും എന്ത് തെമ്മാടിത്തരം ചെയ്താലും അവരെ ചേര്‍ത്ത് നിര്‍ത്തതുന്ന രീതിയാണ് സിപിഎമ്മിനുള്ളത്. കേസ് തേഞ്ഞുമാഞ്ഞ് പോകുമെന്ന കാരണത്താല്‍ ഏത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും ഉള്ളത് സിപിഎംകാരാണ്. ഇത്തരത്തില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലഹരിക്കടത്ത് കേസില്‍ സിപിഎം നേതാവ് എ. ഷാനവാസിന് സ്‌പെഷ്യല്‍ ബ്രാഞ്ച് ക്ളീന്‍ചീറ്റ് നല്‍കിയത്.
Read Also: ഷൈൻ ടോം ചാക്കോ-ചെമ്പൻ വിനോദ് കൂട്ടുകെട്ട് വീണ്ടും: ‘ബൂമറാംഗ്’ തിയേറ്ററുകളിലേക്ക്
കോടികളുടെ പുകയില ഉത്പന്നങ്ങള്‍ കടത്തിയ ലോറിയുടെ ഉടമയും നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷനുമാണ് ഷാനവാസ്. ഇയാള്‍ക്ക് ഇടപാടില്‍ ബന്ധമുള്ളതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. വാഹനം വാടകയ്ക്ക് എടുത്ത ജയനും കേസില്‍ പ്രതിയല്ലെന്നാണ് റിപ്പോര്‍ട്ട്. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്.
ഷാനവാസ് സ്വകാര്യ കേബിള്‍ കമ്പനി കരാറുകാരനെന്ന നിലയില്‍ നല്ല വരുമാനമുള്ളയാളാണ്. അനധികൃതമായി സമ്പാദ്യമുണ്ടാക്കിയതായി വിവരമില്ല. ലഹരികടത്തുക്കേസുകളില്‍ ഇടപെടുന്നതായും അറിവില്ല. ഇക്കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജയനെ തേടി ഇടുക്കിയിലെ വീട്ടിലന്വേഷണം നടത്തിയെന്നും അവര്‍ വ്യക്തമാക്കുന്നു. ഈ മാസം ആദ്യമാണ് കരുനാഗപ്പള്ളിയില്‍ ഒരു കോടി രൂപയിലധികം വിലമതിയ്ക്കുന്ന ലഹരി ഉത്പന്നങ്ങള്‍ പോലീസ് പിടികൂടിയത്. ഷാനവാസിന്റെ വാഹനത്തിലായിരുന്നു സംഘം ലഹരി കടത്തിയത്. പ്രതികള്‍ക്ക് മുന്‍പും സമാനസ്വഭാവമുള്ള കേസുമായി ബന്ധമുണ്ടായിരുന്നെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ആലപ്പുഴ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിഞ്ഞിട്ടും റെയ്ഡ് പോലും നടത്തിയില്ലെന്നാണ് മറ്റൊരു ആരോപണം.
Post Your Comments