ചങ്ങമ്പുഴ തന്റെ വാഴക്കുല വൈലോപ്പിള്ളി ശ്രീധരമേനോൻ വിറ്റാൽ എങ്ങനെയാവും അതിനുള്ള ഉത്തരമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ഉടമ്പടി. ഒന്നാം കക്ഷിയായ ചങ്ങമ്പുഴ രണ്ടാം കക്ഷിയായ വൈലോപ്പിള്ളി ശ്രീധരമേനോന് തന്റെ വാഴക്കുല വിൽക്കുകയാണ്. വില്പനയെ സംബന്ധിച്ചുള്ള അവകാശവാദങ്ങൾ ഒന്നും തന്നെ ചങ്ങമ്പുഴ ഉന്നയിക്കുന്നില്ല. എല്ലാ ഉത്തരവാദിത്തങ്ങളും വൈലോപ്പിള്ളിയ്ക്ക് ആയിരിക്കുമെന്നും ചങ്ങമ്പുഴ സാക്ഷ്യപ്പെടുത്തുന്നു. യുവ ജന കമ്മീഷൻ ചെയർപേഴ്സ്ൻ ചിന്താ ജെറോമിന്റെ പിഎച്ച് പ്രബന്ധത്തിലെ വാഴക്കുല വിവാദവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ സൃഷ്ടിക്കപ്പെട്ട ഒരു പോസ്റ്റാണിത്.
read also: ലക്‌നൗ-കൊൽക്കത്ത എയർ ഏഷ്യ വിമാനം ലക്‌നൗ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി
ചിന്ത ജെറോമിന്റെ പ്രബന്ധത്തിന്റെ വിവാദവുമായി ബന്ധപ്പെട്ട് ഒട്ടനവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വന്നത്. അതിൽ നിന്ന് ഏറെ രസകരവും ഏറെ ശ്രദ്ധാകേന്ദ്രവുമായ ഒന്നാണ് ഈ മുദ്രപത്രം ഉടമ്പടി. ഹാസ്യത്തിന്റെ മർമ്മമറിയുന്ന ഏതോ ഒരു വിദഗ്ധനാണ് ഇത്തരമൊരു ഉടമ്പടി തയ്യാറാക്കിയത്.
Leave a Comment