പത്തനാപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. മാങ്കോട് ഒരിപ്പുറം സാഹിബ് ഹൗസിൽ ഷമീർ (37), വാഴത്തോട്ടം സുരേഷ് ഭവനിൽ സുരേഷ് (36) എന്നിവർക്കാണ് പരിക്കേറ്റത്.
Read Also : ഹിഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപ്പിന്റെ ഇടപാടുകളിൽ സൂക്ഷ്മ പരിശോധന നടത്താനൊരുങ്ങി സെബി
രാവിലെ എട്ടോടെ മാങ്കോട് കടശേരി റോഡിൽ ചെറപ്പാട് എന്ന സ്ഥലത്ത് വച്ചാണ് സംഭവം. ഒറ്റയാൻ പന്നി യുവാക്കളെ ആക്രമിക്കുകയായിരുന്നു. കൈകാലുകൾക്കുൾപ്പെടെ ശരീരമാസകലം മാരകമായി ഷമീറിന് മുറിവേറ്റു. സുരേഷിനും മുറിവുകളുണ്ട്. വാഹനത്തിനും കേടുപാട് സംഭവിച്ചു. രണ്ട് പേരും പത്തനാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ഇരുവരും കെട്ടിട നിർമാണ തൊഴിലാളികളാണ്. ഇരുചക്ര വാഹനത്തിൽ ജോലി സ്ഥലമായ കടശേരിയിലേക്ക് പോകും വഴിയാണ് ഒറ്റയാൻ പന്നിയുടെ ആക്രമണം ഉണ്ടായത്.
Post Your Comments